"ലോകാസമസ്താഃ സുഖിനോഭവന്തു:"

Wednesday 8 April 2015


ഗ്രഹകാരകത്വം



1. സൂര്യന്‍

പിതൃകാരകന്‍ , പ്രാണകാരകന്‍ , ആത്മകാരകന്‍ , ആയുസ്സ്, ആത്മസുഖം, പ്രതാപം, ഉദ്യോഗസമ്പത്ത്, ധൈര്യം, അധികാരം, പകല്‍ , അച്ഛന്‍ , അച്ഛന്‍ വഴിയുളള മുന്‍ തലമുറ. വൈദ്യന്‍ - Medical Line, കീര്‍ത്തി, സ്വര്‍ണ്ണം, ശിവഭക്തി, രാജധാനി, കിഴക്ക് ദിക്ക്, ഉഷ്ണരോഗങ്ങള്‍ , അസ്ഥി, വിറക്, ആന, അഗ്നി, ജ്യോതിഷം, സര്‍ക്കാര്‍ (Government), ഗായത്രിമന്ത്രം, തലസ്ഥാനം, മഹര്‍ഷിമാര്‍ , ജഡ്ജി, കലക്ടര്‍ , തത്വശാസ്ത്രം, മാന്ത്രിക കര്‍മ്മങ്ങള്‍ , രുദ്രാക്ഷം, ഉന്നതി, ചെമ്പ്, ദേവസ്ഥാനം തുടങ്ങിയവ.

2. ചന്ദ്രന്‍

മാതൃകാരകന്‍ , ദേഹകാരകന്‍ , മനഃകാരകന്‍ , മാതാവ്, മനസ്സ്, ദേഹസുഖം, ഉദ്യോഗം, കീര്‍ത്തി, ശാന്തത, , കൃഷി, വടക്ക് പടിഞ്ഞാറ് ദിക്ക്, സുഖഭോജനം, ദേഹസൗന്ദര്യം, ജലദോഷം,  കുട, വിശറി, പാല്‍ , ജലം, പുഷ്പങ്ങള്‍ , കായ്കനികള്‍ , സ്ത്രീ സംബന്ധമായ എല്ലാം, മൃദുത്വം, മാംസളമായ എല്ലാ വസ്തുക്കളും, ആഭരണങ്ങള്‍ , പനിനീര്, സ്തുതി, ചന്ദനം, മധുരപലഹാരങ്ങള്‍ , മധുരമുളള മദ്യം,സ്ത്രി, സുഗന്ധദ്രവ്യങ്ങള്‍ , കരിമ്പ്, പഞ്ചസാര, പുളി, കര്‍ണ്ണാഭരണങ്ങള്‍ , വീണ, കുങ്കുമം, വാല്‍സല്യം.

3. കുജന്‍

സഹോദരകാരകന്‍ , നിര്‍വ്വികാരത, ഓജസ്സ്, ഭൂമി, പട്ടാളം, പോലീസ്, ധൈര്യം, ആപത്ത്,ക്രൂരത, യുദ്ധം, കൊലപാതകം, മംഗല്യം, കളളന്‍ , ശത്രു, പരാക്രമം, വിനയം (വഞ്ചിക്കുന്നതിനുവേണ്ടി അതിവിനയം അഭിനയിക്കുന്നത്), കുപ്രസിദ്ധി, ആയുധം.

4. ബുധന്‍

വിദ്യാകാരകന്‍ , വാക്ചാതുര്യം, കണക്ക്, ശാസ്ത്രവിദ്യ, ഉന്നതവിദ്യാഭ്യാസം, അമ്മാവന്‍ , അനന്തിരവന്‍ , വിഷ്ണുഭക്തി, ബന്ധുക്കള്‍ , ഫലിതം, കവിത, ഗുരുശിഷ്യബന്ധം, വാര്‍ത്താ വിനിമയം, യുവരാജാവ്, ഉപവാസം, ദൂതന്‍ , ജാലവിദ്യ, അവതാര മൂര്‍ത്തികള്‍ , കൈക്കൂലി, മധ്യസ്ഥത, വേദാന്തം, ത്വക്ക്.

5. വ്യാഴം

എല്ലാ ഗ്രഹങ്ങളിലും വെച്ച് ഏറ്റവും സ്വാത്തികമായ ഗ്രഹം. സന്താനകാരകന്‍ , ധനകാരകന്‍ , സ്വര്‍ണ്ണം, ധനസമ്പാദനം, ബുദ്ധിചൈതന്യം, ദൈവഭക്തി, ഭാര്യാസുഖം, ഭര്‍തൃസുഖം, വിദ്വത്വം, വടക്ക് കിഴക്കേ ദിക്ക്, ഉന്നത വിദ്യാഭ്യാസം, ഭാഗ്യം, മനഃശാസ്ത്രം, സന്യാസം,ഭണ്ഡാരം, മന്ത്രങ്ങള്‍ , ദയ, പൂജാരി, ആചാര്യന്‍ , വാക് വൈഭവം, ആചാരം, ഗുരുസ്ഥാനം മുതലായവ. വ്യാഴത്തിന് മറ്റുളള ഗ്രഹങ്ങളെ നിയന്ത്രിക്കുന്നതിനുളള കഴിവുണ്ട്. വ്യാഴയോഗം, ദൃഷ്ടി മുതലായവ ദോഷങ്ങള്‍ ഇല്ലാതാക്കുന്നു. വ്യാഴം സ്വാധീനിക്കുന്ന ആള്‍ ഭക്തിയുളള ആളായിരിക്കും. വ്യാഴം ഗൃഹത്തിലെ ഐശ്വര്യത്തെ സ്വാധീനിക്കുന്നു. ജീവനോപായം - ജോലി, വ്യാഴം കര്‍മ്മകാരന്മാരില്‍ ഒരാളാണ്. കര്‍മ്മയോഗം - പിതാവിന് കര്‍മ്മം ചെയ്യാനുളള യോഗം.

6. ശുക്രന്‍

ലൗകീകമായ കലകളുടെ കാരകനാണ് ശുക്രന്‍ . (സരസ്വതി) കലാകാരന്‍ , ഗൃഹകാരന്‍ , കലാപരമായ കാര്യങ്ങള്‍ ആസ്വദിക്കുന്നതിനുളള കഴിവ്ശുക്രന്റെ സ്വാധീനം കൊണ്ട് ഉണ്ടാകുന്നതാണ്. കളത്രകാരകന്‍ , ഭര്‍തൃകാരകന്‍ , ഭാര്യ,ഭര്‍ത്താവ്, വിവാഹം, സൗകുമാര്യം, സമ്പത്ത്, വസ്ത്രം, ആഭരണം, നിധി, വാഹനം,ഐശ്വര്യം, സംഗീതം, നാട്യം, കവിത്വം, ബഹുസ്ത്രീസംഗമം, ഉത്സാഹം, സംഭാഷണചാതുര്യം, അലങ്കാരങ്ങള്‍ , കാമുകീകാമുകന്മാര്‍ , ലൈംഗീകശാസ്ത്രം, കിടക്കമുറി, സിനിമ, വേശ്യ, ഭക്ഷണം, മദ്യം, ശുക്രന്റെ സ്വാധീനം മൂലമുളളവ നശ്വരങ്ങളാണ്.

7. ശനി

ആയുര്‍കാരകന്‍ , മരണകാരകന്‍ , മരണം, രോഗം, ദാസ്യഭാവം, അന്യഭാഷ, വിദ്യാഭ്യാസം,അപമാനം, ദാരിദ്ര്യം, വൃത്തിയില്ലായ്മ, ആപത്ത്, ഇരുമ്പുമായി ബന്ധപ്പെട്ട തൊഴില്‍ , കാരാഗൃഹം, ബന്ധനം, അലസത, നാശം, കറുപ്പ് നിറം, ശാസ്താവ്, വാതം, ശ്മശാനം,വൃദ്ധ, കൃഷി, ലജ്ജയില്ലായ്മ, അനാചാരങ്ങള്‍ , വിദേശബന്ധങ്ങള്‍ . ശനി നല്ലസ്ഥാനത്ത് നില്‍ക്കുകയാണെങ്കില്‍ അറിയപ്പെടുന്ന തത്വചിന്തകന്‍ / സന്യാസി ആകും.

രാഹുകേതുക്കള്‍ Anti clock wise ആയി സഞ്ചരിക്കുന്നു. പാപഗ്രഹങ്ങളാകുന്നു.

8. രാഹു

 സര്‍പ്പം-പാമ്പ് വര്‍ഗ്ഗങ്ങള്‍ എല്ലാം. പിതാമഹന്‍ (അച്ഛന്റെ അച്ഛന്‍ ), ചൊറി, ചിരങ്ങ, കുഷ്ഠം , രക്തദുഷ്യം, രക്തത്തില്‍ വിഷം,കാപട്യം, അംഗ വൈകല്യം, വിഷം (ആത്മഹത്യാകാരകനാണ് രാഹു), സര്‍പ്പക്കാവ്, ത്വക്ക് രോഗങ്ങള്‍ 

9. കേതു

കേതുവിന്റെ സ്വാധീനം ഉളളയാള്‍ , രാഹുവിന്റെ സ്വാധീനമുളളയാളെക്കാള്‍ ഭയങ്കരനായിരിക്കും. എന്തിനും മടിക്കാത്ത് ആളായിരിക്കും. മോക്ഷം, ദുഃഖം, വടക്കുപടിഞ്ഞാറ് ദിക്ക്, വായു സമ്പര്‍ക്കമായ രോഗം, മന്ത്രവാദം, പ്രേതങ്ങള്‍ , നീചമായ വാസസ്ഥലം, ശൂന്യഭവനം, മറ്റെല്ലാ വൃത്തികെട്ടവയും.
  ജാതകത്തില്‍ ലഗ്നം

ഒരാളുടെ ജനിച്ച സമയത്തുളള സൂര്യനഭിമുഖമായ രാശിയാണ് ലഗ്നം അഥവാ ല എന്ന് രാശിചക്രത്തില്‍ അടയാളപ്പെടുത്തുന്നത്. ഇതിനെ ഇംഗ്ലീഷില്‍ Ascendent പറയുന്നു. ജനിച്ച സമയം എത്രയാണോ അതിനനുസരിച്ചുളള രാശിയില്‍ ല ' (Lagnam) എന്ന് അടയാളപ്പെടുത്തുന്നു. ഒരു രാശിക്ക് എതാണ്ട് 2 മണിക്കൂര്‍ അഥവാ 5 നാഴിക ദൈര്‍ഘ്യം ഉണ്ടായിരിക്കും. ഇത് സ്ഥല വ്യത്യാസം അനുസരിച്ച്കൂടിയും കുറഞ്ഞുമിരിക്കുന്നു.ഒരു ജാതകത്തില്‍ ലഗ്നത്തിന് വളരെ പ്രാധാന്യം ഉണ്ട്. അത് മുതലാണ് ഭാവങ്ങള്‍ കണക്കാക്കുന്നത്. ജനിച്ച സമയവുംസ്ഥലവും തെറ്റിയാല്‍ ലഗ്നം തെറ്റുന്നു. ലഗ്നം കണക്കാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. 


     





ഹരിശ്രീ ഗണപതയെ നമഃ അവിഘ്നമസ്തു

ശ്രീ സൂര്യാദി സര്‍വഗ്രഹേഭ്യോ നമഃ


ശ്രീകൃഷ്ണ ധര്‍മ്മരാജ പ്രസാദയെ നമഃ

ഓം

ആത്മാനന്തം പരമസുഖദം കേവലം ജ്ഞാനമൂര്‍ത്തിം

വിശ്വാതീതം ഗഗനസദൃശം തത്വമസ്യാദി ലക്ഷ്യം

ഏകം നിത്യം വിമലമചലം സര്‍വ്വധീ സാക്ഷിഭൂതം

ഭാവാതീതം ത്രിഗുണരഹിതം സത്ഗുരും തം നമാമി.