"ലോകാസമസ്താഃ സുഖിനോഭവന്തു:"

Friday 10 April 2015


ജന്മശിഷ്ടം / ശിഷ്ടദശ
അശ്വതി, മകം, മൂലം                                   –    കേതു        –        7 വര്‍ഷം
ഭരണി, പൂരം, പൂരാടം                               –    ശുക്രന്‍     –       20 വര്‍ഷം
കാര്‍ത്തിക, ഉത്രം, ഉത്രാടം                          –    സൂര്യന്‍    –       6 വര്‍ഷം
രോഹിണി, അത്തം, തിരുവോണം            –    ചന്ദ്രന്‍     –     10 വര്‍ഷം
മകയിരം, ചിത്തിര, അവിട്ടം                       –    ചൊവ്വ     –     7 വര്‍ഷം
തിരുവാതിര, ചോതി, ചതയം                    –     രാഹു     –      18 വര്‍ഷം
പുണര്‍തം, വിശാഖം, പൂരുരുട്ടാതി             –    വ്യാഴം    –    16 വര്‍ഷം
പൂയം, അനിഴം, ഉത്തൃട്ടാതി                         –    ശനി         –     19 വര്‍ഷം

ആയില്യം, കേട്ട, രേവതി                                –    ബുധന്‍    –     17 വര്‍ഷം

അശ്വതി മുതല്‍ മുമ്മൂന്ന് നക്ഷത്രങ്ങളില്‍ ആര് ജനിച്ചാലും അതിന്റെ വലതുഭാഗത്തുള്ള ദശയിലായിരിക്കും ജനിക്കുക. ഉദാഹരണത്തിന് ആയില്യം, കേട്ട, രേവതിക്കാര്‍ ജനിക്കുമ്പോഴുള്ള ആദ്യത്തെ ദശ ബുധദശയാണ്. ശിഷ്ട ദശയറിഞ്ഞാലേ തങ്ങള്‍ക്ക് ഇപ്പോള്‍ ഏത് ദശയാണെന്ന് അറിയാന്‍ കഴിയൂ. 
              ഉദാഹരണത്തിന് അശ്വതി നക്ഷത്രത്തില്‍ ജനിച്ച ആളിന്റെ ആദ്യദശ കേതുവാണല്ലോ. ഒരാള്‍ ജനിച്ചപ്പോള്‍ കേതു അഞ്ച് വയസ്സ് ശിഷ്ടദശയായി ഉണ്ടെങ്കില്‍, ഇപ്പോള്‍ 55 വയസ്സുള്ള ആ ആളിന്റെ ദശ ഏതായിരിക്കും. കേതു 5 + ശുക്രന്‍ 20 + സൂര്യന്‍ 6 + ചന്ദ്രന്‍ 10 + ചൊവ്വ 7 + രാഹു 18 = 66. ഈ ആളിന് 48 വയസ്സുമുതല്‍ 66 വരെ രാഹുദശയെന്ന് മനസ്സിലാക്കാം. ഓരോ ദശയും എത്ര വര്‍ഷമെന്ന് മുകളിലത്തെ ചാര്‍ട്ടിലുണ്ട്.

No comments:

Post a Comment