"ലോകാസമസ്താഃ സുഖിനോഭവന്തു:"

Friday 10 April 2015

നക്ഷത്രങ്ങളും കൂറും
   വര്‍ഷഫലം മാസഫലം, വാരഫലം, ഗോചരഫലം, ജാതകപ്പൊരുത്തം തുടങ്ങിയവയില്‍ കൂറ് ഏതെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഒരു സംശയം. സംശയനിവാരണത്തിനായി കൂറിന്‍റെ ജന്മരാശിയുടെ പട്ടിക താഴെ നല്‍കുന്നു. "" കാണിച്ചിരിക്കുന്ന രാശിയാണ് കൂറ്. " മേടത്തിലാണെങ്കില്‍ മേടക്കൂറ്.
കാര്‍ത്തിക, മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങള്‍ രണ്ട് കൂറില്‍ വരാവുന്നതാണ്. ഈ നക്ഷത്രക്കാര്‍ അവരവരുടെ ജന്മനക്ഷത്രത്തിന്‍റെ സ്ഥിതി നിശ്ചയപ്പെടുത്തി കൂറ് ഇന്നതാണെന്ന് ഉറപ്പാക്കണം. കൂറ് തെറ്റിയാല്‍ വിശേഷിച്ചും തല്‍ക്കാല ഫലം തെറ്റും. ഗ്രഹനിലയില്‍ "" രേഖപ്പെടുത്തിയിരിക്കുന്ന രാശിയുടെ പേരുതന്നെയാണ് അവരവരുടെ കൂറ്.
കൂറ്      -       നക്ഷത്രങ്ങള്‍
മേടക്കൂറ്        –              അശ്വതി, ഭരണി, കാര്‍ത്തിക ആദ്യപാദം
ഇടവക്കൂറ് –              കാര്‍ത്തിക അവസാന മുക്കാലും രോഹിണിയും 
                മകയിരത്തിന്‍റെ ആദ്യ പകുതിയും
മിഥുനക്കൂറ്   –            മകയിരത്തിന്‍റെ രണ്ടാം പകുതിയും തിരുവാതിരയും                              പുണര്‍തത്തിന്‍റെ ആദ്യ മുക്കാല്‍ ഭാഗവും
കര്‍ക്കടകക്കൂറ്  –           പുണര്‍തത്തിന്‍റെ അവസാന പാദവും പൂയം, ആയില്യവും
ചിങ്ങക്കൂറ്     –          മകം, പൂരം, ഉത്രത്തിന്‍റെ ആദ്യ പാദം
കന്നിക്കൂറ്    –            ഉത്രത്തിന്‍റെ ഒടുവിലത്തെ മുക്കാല്‍ഭാഗം, അത്തവും                                                                                ചിത്തിരയുടെ ആദ്യ പകുതിയും
തുലാക്കൂറ്   –          ചിത്തിരയുടെ രണ്ടാം ഭാഗവും ചോതിയും വിശാഖത്തിന്‍റെ                   
                                 ആദ്യത്തെ മുക്കാല്‍ഭാഗവും
വൃശ്ചികക്കൂറ്   –        വിശാഖത്തിന്‍റെ അവസാനപാദവും, അനിഴം, തൃക്കേട്ടയും
ധനുക്കൂറ്      –          മൂലം, പൂരാടവും, ഉത്രാടത്തിന്‍റെ ആദ്യ പാദവും.
മകരക്കൂറ്  –          ഉത്രാടത്തിന്‍റെ അവസാന മുക്കാലും തിരുവോണവും                                    അവിട്ടത്തിന്‍റെ ആദ്യപകുതിയും.
കുംഭക്കൂറ്  –                  അവിട്ടത്തിന്‍റെ രണ്ടാം പകുതിയും ചതയവും                                         പൂരുരുട്ടാതിയുടെ ആദ്യ മുക്കാല്‍ഭാഗവും.
മീനക്കൂറ് –                          പൂരുരുട്ടാതിയുടെ അവസാന കാല്‍ഭാഗവും ഉത്തൃട്ടാതിയും                                     രേവതിയും.

No comments:

Post a Comment